അശ്ലീല സൈറ്റുകളില്‍ തന്റെ ചിത്രം മോശമായി ഉപയോഗിക്കുന്നുവെന്ന പരാതിയുമായി നടി മീര മിഥുന്. തന്റെ ഫോണ്‍ നമ്പര്‍ സഹിതമാണ് സൈറ്റുകളില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുന്നതെന്നും നടി ട്വീറ്റ് െചയ്തു.
മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ട്വീറ്റിലൂടെ പോസ്റ്റ് ചെയ്താണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തമിഴ്നാട്ടില്‍ സൈബര്‍ ആക്രമണം കാരണം ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും പോണ് സൈറ്റുകളില്‍ തന്റെ ചിത്രമുളളതിനാല് ആരാധകര്‍ പോലും പരിഹസിക്കുകയാണെന്നും നടി പറയുന്നു. തമിഴ്നാട് സര്‍ക്കാരില്‍ ഇതില്‍ ഇടപെടണമെന്ന് അറിയിച്ച് പ്രധാനമന്ത്രിക്കും നടി ട്വീറ്റില്‍ ടാഗ് നല്‍കിയിട്ടുണ്ട്.
ബിഗ് ബോസിലൂടെ തമിഴകത്ത് ശ്രദ്ധേയയായ താരമാണ് മീര മിഥുന്. എട്ട് തോട്ടകള്‍, താനാ സേര്‍ന്ത കൂട്ടം എന്നിവയാണ് പ്രധാനസിനിമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക