ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് – 19 ഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ പ്രധിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതലിൻറെയും ഭാഗമായി ശബരിമലയിൽ ഇത്തവണത്തെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകൾ നടത്താമെന്നും തീർത്ഥാടകരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും സർക്കാർ ദേവസ്വം ബോർഡിനോടും ജില്ലാ ഭരണകൂടത്തിനോടും പോലീസ് മേധാവിയോടും നിർദ്ദേശിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
ഈ മാസം 29നാണ് കൊടിയേറ്റോട് കൂടി ശബരിമലയിൽ ഉത്സവം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും. ഏപ്രിൽ 8നു പമ്പ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക