തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഈ നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച പൊതു അവധിയായും പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു.
ദിനംപ്രതി സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേരളത്തില്‍ ഇതുവരെ 22പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
പുതിയ തീരുമാനം അനുസരിച്ച് സര്‍ക്കാര്‍ ഓഫീസില്‍ എത്തുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയും. ദിവസവും 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. ഇന്ന് ജോലിക്ക് എത്തുന്ന പകുതി ജീവനക്കാര്‍ നാളെ വരേണ്ടതില്ല. പകരമായി ഇന്ന് അവധിയിലായിരുന്ന ജീവനക്കാര്‍ ജോലിക്കെത്തും. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക