തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സപ്ലൈക്കോ വിതരണ കേന്ദ്രം അടക്കില്ലെന്നും ഭക്ഷ്യവസ്തുക്കള്‍ അവശ്യാനുസരണം ബുദ്ധിമുട്ടുകളില്ലാതെ ലഭിക്കുമെന്നും സിഎംഡി പിഎം അലി അസ്ഗര്‍ പാഷ വ്യക്തമാക്കി.
അതേസമയം കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തിരക്ക് ഒഴിവാക്കി ഭക്ഷ്യവസ്തുക്കള്‍ വാങ്ങണമെന്നും സിഎംഡി നിര്‍ദ്ദേശിച്ചു.
മാര്‍ച്ച് 22 ജനതാകര്‍ഫ്യൂ ആചരിക്കുന്നതിനാല്‍ വിതരണ കേന്ദ്രങ്ങള്‍ പ്രവര്ത്തിക്കുന്നതല്ലായെന്നും വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സമയംക്രമം പാലിച്ച് വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക