റോം: ഇറ്റലിയില്‍ പിടിവിടാതെ കൊറോണ വൈറസ് വ്യാപിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ കൊറോണ ബാധിച്ച് മരിച്ചത് 793 പേരാണ്. ഇതോടെ രാജ്യത്ത് കൊറോണ മരണം 4825 ആയി. മരണനിരക്കില്‍ ഇറ്റലിയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടായ വര്‍ധനവ് 19.6 ശതമാനമാണ്.
വൈറസ് ബാധിച്ചവരുടെ എണ്ണം 53,578 ആയി. കഴിഞ്ഞ ദിവസം ഇത് 47,021 ആയിരുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ മരണസംഖ്യ 3,255 ആയി. വ്യാഴാഴ്ച തന്നെ മരണസംഖ്യയില്‍ ഇറ്റലി ചൈനയെ മറികടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക