കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖല പൂര്‍ണമായും സ്തംബിച്ച ഈ അവസ്ഥയിലാണ്. എങ്കിലും ഏപ്രില്‍ 10 വരെ ആടുജീവിതം ഷൂട്ടിങ് തുടരാനുള്ള അനുമതി അണിയറ പ്രവര്‍ത്തകര്‍ നേടിയെടുത്തു. ജോര്‍ദാനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.
ഏപ്രില്‍ 10 വരെ ചിത്രീകരണ സമയം ആവശ്യപ്പെട്ട് സംവിധായകന് ബ്ലെസി ആന്റോ ആന്റണി എം.പിക്ക് മെയില്‍ ചെയ്യുകയും തുടര്‍ന്ന് ചിത്രീകരണത്തിനായുള്ള അനുമതി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും നേടിയെടുക്കുകയും ചെയ്തു.
58 പേരടങ്ങുന്ന സംഘമാണ് ജോര്‍ദാനില്‍ ഷൂട്ടിങ്ങിലുള്ളത്.
ഏവരും സുരക്ഷിതരാണെന്നും ഷൂട്ടിങ് ഏപ്രില്‍ 10 വരെ തുടരുമെന്നും അണിയറ പ്രവര്‍ത്തകര്‍ തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക