ദുബായ് : യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. ചില മേഖലകളിൽ നാളെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. തീരദേശമേഖലകളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
മറ്റിടങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ ഇടിയോടു കൂടി കനത്ത മഴ പ്രതീക്ഷിക്കാം.
ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ചൊവ്വാഴ്ച ആകാശം മേഘാവൃതമാകാനും നേരിയതോതിൽ തണുപ്പു കൂടാനും സാധ്യതയുള്ളതായും അറിയിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക