ഡല്‍ഹി : ലോക്ഡൗണിലുണ്ടാവുന്ന ബുദ്ധിമുട്ടുകൾക്കും അസ്വസ്ഥതകൾക്കും ഭാരതത്തിലെ പൗരൻമാരോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മൾ മാത്രമല്ല ലോകം മുഴുവനും കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, കടുത്ത നിലപാടുകൾ എടുക്കാതെ സർക്കാരിന് വഴിയില്ലെന്നും വെളിപ്പെടുത്തി.
മൻ കി ബാത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ക്വാറന്റൈൻ അല്ലാതെ മറ്റു വഴികളൊന്നും ഈ മഹാമാരിയെ തടയാൻ പര്യാപ്തമല്ലെന്നും, ഈ യുദ്ധം എന്തുവില കൊടുത്തും ജയിച്ചേ തീരൂവെന്നും, കുറച്ചുദിവസം കൂടി ആരും ലോക്ഡൗൺ പ്രഖ്യാപനങ്ങളുടെ ലക്ഷ്മണരേഖ ലംഘിക്കരുതെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.
വിലക്കുകൾ ലംഘിക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തെ പുറകോട്ടടിക്കുമെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക