ഇന്ന് നമുക്ക് സ്വാദിഷ്ടമായ ചെമ്മീന്‍ തീയല്‍ തയ്യാറാക്കിയാലോ… എന്നാല്‍ പോരൂ.. ഇതിനു വേണ്ട ചേരുവകള്‍ എന്തെല്ലാമെന്ന് നോക്കാം
ചെമ്മീന്‍ വൃത്തിയാക്കിയത്- 250 ഗ്രാം,
ചെറിയ ചുവന്നുള്ളി- 100 ഗ്രാം (വട്ടത്തില്‍ അരിഞ്ഞത്), ഉലുവ- അര സ്പൂണ്‍,
തേങ്ങ ചിരകിയത്- അര മുറി,
പുളി പിഴിഞ്ഞത്- കുറച്ച് (ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളിയെടുത്ത് വെള്ളത്തിലിട്ട് പിഴിഞ്ഞെടുക്കണം),
തക്കാളി- 1 ചെറുത്,
ഉപ്പ്-ആവശ്യത്തിന്,
മുളക് പൊടി- 3 ടി സ്പൂണ്‍,
മല്ലിപൊടി- 3 ടി സ്പൂണ്‍,
മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍,
എണ്ണ- രണ്ടു സ്പൂണ്‍,
കടുക്- 1 ടി സ്പൂണ്‍,
വറ്റല്‍ മുളക്- 2,
കറിവേപ്പില- 1 തണ്ട്
ഇനി ചെമ്മീന്‍ തീയല്‍ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം…
ആദ്യം തന്നെ ചെമ്മീന്‍ കഴുകി വൃത്തിയാക്കുക. ശേഷം ഒരു ചുവടുകട്ടിയുള്ള പാനില്‍ തേങ്ങയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വറുത്തെടുക്കുക.
തേങ്ങളുടെ നിറം ബ്രൗണായി തുടങ്ങുമ്പോള്‍ മല്ലിപൊടിയും മുളക് പൊടിയും തേങ്ങയില്‍ കൂടി ചേര്‍ത്ത് വറുക്കുക. നന്നായി വറുത്തെടുത്ത ശേഷം തീ അണച്ച് തണുക്കാന്‍ വയ്ക്കുക.
ശേഷം ഇതിനെ കുറച്ച് വെള്ളം ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക. എന്നിട്ട് ഒരു മീന്‍ ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി ഉലുവ പൊട്ടാന്‍ ഇടുക അതിലേക്ക് ചെറിയ ചുവന്നുള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.
ഉള്ളിയുടെ നിറം നല്ല ബ്രൗണ്‍ ആകുമ്പോള്‍ ചെമ്മീനും തക്കാളിയും അല്പം വെള്ളം ഒഴിച്ചു വേവാന്‍ വെക്കുക. ഇതില്‍ കുറച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് 3 മിനിറ്റ് വയ്ക്കുക.
തീ കുറച്ചു വയ്ക്കാന്‍ മറക്കണ്ട. ചെമ്മീന്‍ പകുതി വേവാകുമ്പോള്‍ തേങ്ങ അരച്ചകൂട്ട്കൂടി ഇതിലേക്ക് ചേര്‍ക്കുക. ശേഷം ഇതില്‍ പുളിപിഴിഞ്ഞു വച്ചിരിക്കുന്ന വെള്ളവും ചേര്‍ക്കുക.
ഒരു രണ്ടു മിനിറ്റ് കൂടി ചെറുതീയില്‍ വേകാന്വച്ചശേഷം തീ അണയ്ക്കുക. ശേഷം കടുക്, വറ്റല്‍ മുളക് , കറിവേപ്പില എന്നിവ എണ്ണയില്‍ താളിച്ച് തീയലിന്റെ മുകളിലേക്ക് ഇടുക.
ഇനി രുചിച്ചു നോക്കൂ… സ്വാദിഷ്ടമായ ചെമ്മീന്‍ തീയല്‍ റെഡി…
പ്രതികരിക്കാൻ ഇവിടെ എഴുതുക