തിരുവനന്തപുരം: എംപിയും നടനുമായ സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് മകൻ ഗോകുൽ സുരേഷ്. അച്ഛന് ഇപ്പോള്‍ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങള്‍ പലരും മനഃപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുമ്പോഴും ചെയ്യാനുള്ളത് അച്ഛന് നന്നായി ചെയ്യുന്നത് കാണുമ്പോൾ മനസ് നിറയുന്നുവെന്ന് മകന് പറയുന്നത്.
‘പ്രതിസന്ധികളുടെ ഈ സമയത്ത്, അച്ഛന് ഇപ്പോള്‍ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങള്‍ പലരും മനഃപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോഴും, ചെയ്യാനുള്ളത് അച്ഛന് നന്നായി ചെയ്യുന്നത് കാണുമ്പോൾ മനസു നിറയുന്നു. ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ടെ അച്ഛാ!’-എന്ന് ഗോകുല്‍ ഫേസ്ബുക്കിൽ കുറിച്ചു.
സുരേഷ് ഗോപിയുടെ പല പരാമർശങ്ങളും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് മകന്റെ പ്രതികരണം. കുറിപ്പിനൊപ്പം സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിലെ ഒരു ഫോട്ടോയും ഗോകുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/ActorGokulSuresh/posts/1560111720816034
പ്രതികരിക്കാൻ ഇവിടെ എഴുതുക