ഫഹദ് ഫാസിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച കഥാപാത്രമാണ് ‘ട്രാൻസി’ലെ ജോഷ്വാ കാൽട്ടന്റേത്. ഇന്ന് മുതൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ട്രാൻസ്’ ഓൺലൈൻ സ്ട്രീമിങ് സേവനമായ ആമസോൺ പ്രൈമിൽ ലഭ്യമാകും എന്ന് ദ് ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഫഹദ് , നസ്രിയ വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. ഏഴ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഹിറ്റ് മേക്കർ അൻവർ റഷീദ് ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന കാരണവും ചിത്രത്തെ കാത്തിരിക്കാനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു.
റിലീസിന് ശേഷം തീയേറ്ററിൽ നിന്നും സമ്മിശ്രമായ അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നത്.നല്ല രീതിയിൽ തന്നെ ചിത്രം ക്രിസ്ത്യൻ വിഭാഗത്തിലെ അന്ധവിശ്വാസനങ്ങളെ തുറന്നു കാണിക്കുന്നതും ചർച്ചാവിഷയമായിരുന്നു.
റിവൈസിങ് കമ്മിറ്റിയില്‍ അപ്പീല്‍ നല്കി സീനുകളുടെ വെട്ടിമാറ്റലുകൾ ഇല്ലാതെ പ്രദർശനാനുമതി വാങ്ങുകയായിരുന്നു.
അമൽ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. ജാക്സൺ വിജയൻ പാട്ടുകളൊരുക്കിയ ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകിയത് സുഷിൻ ശ്യാമാണ്.
ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ആംസ്റ്റർഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാല് വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക