ഓണര്‍ ഒരു പുതിയ 5G സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. ഓണര്‍ 30 പരമ്പരയിലെ ആദ്യ ഫോണായ ഓണര്‍ 30 എസ് ആണ് പുറത്തിറക്കിയത്. ഓണറിന്റെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ കൂടിയാണ് ഇത്. ചൈനയിലാണ് ഫോണ്‍ അവതരിപ്പിച്ചത്.
ഫോണിന് 2399 യുവാന്‍ ആണ് ചൈനയില്‍ വില. ഇന്ത്യയില്‍ ഇത് ഏകദേശം 25475 രൂപയോളം വരും. ഓണര്‍ 30 എസിന് ഒരു പതിപ്പ് മാത്രമേ ഒള്ളു. ഫോണിന്റെ റാം, സ്റ്റോറേജ് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടില്ല. ഏപ്രില്‍ ഏഴ് മുതല്‍ പ്രധാന ഇകൊമേഴ്സ് വെബ്സൈറ്റുകളില്‍ ഫോണ്‍ വില്പനയ്ക്കെത്തും. ഇന്ത്യയില്‍ എന്ന് അവതരിപ്പിക്കും എന്ന് കമ്പനി വ്യക്തമാക്കിയില്ല.
2400 x 1800 പിക്സല്‍ റസലൂഷന്‍ ലഭിക്കുന്ന 6.5 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് ഫോണിന്. പവര്‍ ബട്ടനില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്കിയിരിക്കുന്നു. 4000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍. 40 വാട്ട് അതിവേഗ ചാര്‍ജിങും ഫോണിനുണ്ട്. പുതിയ കിരിന്‍ 820 പ്രൊസസര്‍ ആണ് ഫോണില്‍. ഈ ചിപ്പിലൂടെയാണ് ഫോണില്‍ 5ജി സാങ്കേതിക വിദ്യ ലഭിക്കുവന്നത്.
64 എംപി സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറയാണ് ഫോണില്‍. 64എംപി സെന്‍സറില്‍ എട്ട് മെഗാപിക്സല്‍ ഒപ്റ്റിക്കല്‍ സൂം ലെന്‍സ്, എട്ട് എംപി അള്‍ട്ര വൈഡ് ആംഗിള്‍ ലെന്‍സ്, 2എംപി മാക്രോ സെന്‍സര്‍ എന്നിവ ഉണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക