കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ റേഷൻ കാർഡുമടകൾക്കുള്ള സൗജന്യം അരി വിതരണം ഇന്നാരംഭിച്ചിരുന്നു. ഇതിന് പിന്നാലെ റേഷൻ കാർഡുടകൾക്കുള്ള സർക്കാരിന്റെ സൗജന്യഭക്ഷ്യ വിഭവകിറ്റിന്റെ വിതരണവും ഈ ആഴ്ച തന്നെ ആരംഭിക്കും.
സൗജന്യ ഭക്ഷ്യ കിറ്റ് ഏപ്രിൽ ആദ്യവാരം വിതരണം ആരംഭിക്കുമെന്നാണ് സപ്ലൈകോ സി.എം.ഡി. പി.എം അലി അസ്ഗർ പാഷ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിലെ ഹെഡ്ഓഫീസിലും, തിരഞ്ഞെടുത്ത സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ആണ് ആണ് വിതരണത്തിനുള്ള കിറ്റുകൾ തയ്യാറാക്കുന്നത്.
17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക. പഞ്ചസാര (ഒരു കിലോ), ചായപ്പൊടി ( 250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയറ് (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ ( അര ലിറ്റർ), ആട്ട (രണ്ടു കിലോ), റവ ( ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി ( 100 ഗ്രാം), പരിപ്പ് ( 250 ഗ്രാം), മഞ്ഞൾപ്പൊടി ( 100 ഗ്രാം) ,ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് ( രണ്ടെണ്ണം) ,സൺ ഫ്ലവർ ഓയിൽ ( ഒരു ലിറ്റർ), ഉഴുന്ന് ( ഒരു കിലോ) എന്നീ പതിനേഴ് ഭക്ഷ്യ വിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക.
കൊറോണക്കാലത്ത് ആർക്കും ഭക്ഷണമില്ലാതിരിക്കരുത് എന്ന സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യവിഭവങ്ങൾ സപ്ലൈകോ റേഷൻ കടകളിലൂടെ വിതരണത്തിനെത്തിക്കുന്നതെന്നും സി എം.ഡി അറിയിച്ചു.1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങൾക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. ഇതിനായി സര്ക്കാര് 350 കോടിരൂപ സി.എം.ഡി.ആർ.എഫിൽ നിന്നും ആദ്യഗഡുവായി അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക