അബുദാബി : യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് പേര് കൂടി മരണപ്പെട്ടു. ഏഷ്യക്കാരനായ 62 വയസുകാരനും ജിസിസി പൗരനായ 78കാരനുമാണ് ഇന്നലെ മരിച്ചതെന്നും, ഇരുവര്‍ക്കും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
അതേസമയം 150 പേര്‍ക്ക് കൂടി പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 814 ആയി ഉയർന്നു. വിദേശ യാത്രകള്‍ നടത്തിയവരും നേരത്തെ വൈറസ് ബാധിതരായ വ്യക്തികളുമായി അടുത്തിടപഴകിയവരെയും പരിശോധിച്ചപ്പോഴുമാണ് വൈറസ് ബാധ കണ്ടെത്തിയത്.
ഇതിൽ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്നു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും . വൈറസ് ബാധ വ്യാപിക്കുന്നത് ഒഴിവാക്കാനാവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക