കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഫലപ്രദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. രാജ്യത്ത് വരാനിരിക്കുന്ന ദിനങ്ങള്‍ കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമാണെന്നും ഹര്ഷവര്ധന് പറഞ്ഞു.
വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് നാല് ആഴ്ച വരെ സമയമെടുത്തേക്കുമെന്നും നിലവില്‍ സമൂഹ വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണ്‍ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹവ്യാപനം ഉണ്ടായെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ല. നിലവില്‍ വിദേശത്ത് നിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവരിലാണ് കൊവിഡ് രോഗം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കൊവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്, എന്നാല്‍ വാക്സിനിലേക്ക് ഇതുവരേയും എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ലോക് ഡൗണ്‍ കാലവധി നീട്ടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ലോക്ഡൗണ്‍ നീട്ടുമോയെന്ന ചോദ്യത്തിന് ആരോഗ്യമന്ത്രിയുടെ മറുപടി.
പി.പി.ഇ കിറ്റുകളും എന്‍ 95 മാസ്ക്കുകളും വേണ്ടത്ര ലഭ്യമാക്കുന്നുണ്ടെന്നും ആവശ്യാനുസരണം ഇനിയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേറ്ററും ഐ.സി.യു ബെഡുകളും ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക