ജോര്‍ദാനില്‍ കുടുങ്ങിയ മലയാളി സിനിമാ സംഘത്തെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയുമടക്കം 58 പേരാണ് ജോര്‍ദാനില്‍ കോവിഡിനെ തുടര്‍ന്നുള്ള കര്‍ഫ്യുവില്‍ കുടുങ്ങിയത്.
താമസത്തിനും ഭക്ഷണത്തിനും ഏപ്രില്‍ 10 വരെ ബുദ്ധിമുട്ടില്ല. രാജ്യാന്തര വിമാനസര്‍വീസ് പുനരാരംഭിക്കും വരെ മരുഭൂമിയില്‍ കഴിയുക സാഹസമാണ്. എയര്‍ലിഫ്റ്റ് ചെയ്യുക മാത്രമാണ് ഇനി രക്ഷയെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.
ആടുജീവിതം സിനിമയുടെ ഷൂട്ടിംഗ് നടന്നത് 10 ദിവസം മാത്രമാണ്. കര്‍ഫ്യൂവിനൊപ്പം പ്രാദേശിക എതിര്‍പ്പും ഷൂട്ടിംഗിന് തടസ്സമായെന്നും ബ്ലെസി ഒരു പ്രമുഖ മലയാളം വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക