യൂ ട്യൂബ് നോക്കി വ്യാജമദ്യം നിര്‍മ്മിച്ച യുവാക്കള്‍ പിടിയില്‍. ആലപ്പുഴ കൈതവനയില്വച്ച് 200 ലിറ്റര്‍ കോട സഹിതമാണ് ഇവരെ ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചെടുത്തത്. ആലപ്പുഴ പഴവീട് സ്വദേശികളായ അരവിന്ദ്, അനന്ദു , ജിതിന്‍ലാല്‍ എന്നിവരെയാണ് വ്യാജവാറ്റ് നടത്തിയതിന് പിടികൂടിയത്.
നഗരത്തിലെ ലഹരിമരുന്ന് മാഫിയക്കെതിരെ നടത്തുന്ന ‘ഓപ്പറേഷന് ഡാര്‍ക്ക് ഡെവിളി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 200 ലിറ്ററോളം കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായി ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. ഇവര്‍ യൂട്യൂബ് വീഡിയോസ് കണ്ട് അനുകരിച്ചാണ് പ്രതികള്‍ വ്യാജമദ്യം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക