കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ചെലവു ചുരുക്കി പണം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് നീക്കിവെക്കാന്‍ സര്‍ക്കാരിന് നിര്‍ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിനായി എം.പി ഫണ്ടടക്കം വെട്ടിച്ചുരുക്കിയതിന് പിന്നാലെയാണ് നിര്‍ദേശവുമായി സോണിയാ ഗാന്ധി കത്തെഴുതിയത്.എംപി കെയര്‍ ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നാണ് സോണിയ പ്രധാനമായും ആവശ്യപ്പെട്ടത്.
കേന്ദ്രസര്‍ക്കാര്‍ ചെലവു ചുരുക്കി ഫണ്ടിലേക്ക് പണം കണ്ടെത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്. അതിനായി പ്രധാനമന്ത്രി, മറ്റു കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.
സര്‍ക്കാര്‍ പരസ്യങ്ങള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്നും സോണിയ കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. അതേസമയം കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരസ്യവും പ്രചരണവും ഇളവുകളോടെ തുടരാമെന്നും സോണിയ വ്യക്തമാക്കുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരവും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും നിര്‍മിക്കാനുള്ള പദ്ധതികളും താത്കാലികമായി നിര്‍ത്തിവെക്കണമെന്നും സോണിയ ആവശ്യപ്പെടുന്നുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള എല്ലാ പദ്ധതി ചെലവും 30 ശതമാനം വെട്ടിച്ചുരുക്കണമെന്നും സോണിയ കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക