തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
യു.എ.ഇയിലുള്ള 28 ലക്ഷം ഇന്ത്യന്‍ പ്രവാസികളില്‍ 10 ലക്ഷത്തിലേറെ പേരും മലയാളികളാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അവിടെ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക വിവിധ എംബസികള്‍ക്ക് കത്തയച്ചിട്ടുണ്ട്. യു.എ.ഇയിലെ സ്കൂളുകളില്‍ ഫീസ് താല്‍ക്കാലികമായി ഒഴിവാക്കാനും പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും ഇടപെട്ടതായി അവിടുത്തെ ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചിട്ടുണ്ട്.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നതായി കുവൈത്തിലെ അംബാസിഡറും അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക