മലപ്പുറം: ബൈക്കില്‍ വരുന്നത് പൊലീസ് ഉദ്യോഗസ്ഥനാണെന്നറിയാതെ പൊലീസ് പരിശോധന ഉണ്ടെന്ന് അറിയിക്കാന്‍ ലൈറ്റിട്ട് കാണിച്ച യുവാവ് അകത്തായി. ചങ്ങരംകുളത്തിന്സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം.പൂക്കരത്തറ സ്വദേശിയായ യുവാവാണ് പെട്ടത്.
ബൈക്കിന് പെട്രോള്‍ അടിക്കാനാണ് യുവാവ് പുറത്തിറങ്ങിയത്. പൊലീസ് ജീപ്പ് കണ്ടതോടെ യുവാവ് ബൈക്ക് തിരിച്ച് വേഗത്തില്‍ പോകുകയായിരുന്നു. ഇതിനിടെ എതിരേവന്ന ബൈക്കിന് പരിശോധനയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കാനായി ലൈറ്റിട്ട്കാണിച്ചു.
ഇൗ ബൈക്കിലുണ്ടായിരുന്നത് ചങ്ങരംകുളം സി.ഐ. ആയിരുന്നു. ഉടന്‍തന്നെ ബൈക്ക് തിരിച്ച സി.ഐ. യുവാവിന്റെ ബൈക്കിനടുത്തെത്തി.അപ്പോഴാണ് അത് സി.ഐ ആണെന്ന് യുവാവിന് മനസിലായത്. സി.ഐ അറിയിച്ചതോടെ പൊലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും യുവാവിനെതിരെ കേസെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക