ഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 8000 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനിടെ 909 പേര്‍ക്ക് രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 34 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 273 ആയി. എന്നാല്‍ രോഗം ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസമുളവാക്കുന്നു എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്രെ വിലയിരുത്തല്‍
മഹാരാഷ്ട്ര,ഡല്‍ഹി,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം കൂടുകയാണ്. തമിഴ്നാട്ടില്‍ രോഗം ബാധിച്ച് ഇന്ന് ഒരാള്‍കൂടി മരിച്ചു. ഇതോടെ തമിഴ്നാട്ടിലെ മരണം 11 ആയി.
ലോകത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. മരണസംഖ്യ 1,08,770 ആയി ഉയര്‍ന്നിട്ടുണ്ട്. ലോകത്ത് കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയില്‍ നിന്നാണ്. ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് ജീവന് നഷ്ടമായത്. 24 മണിക്കൂറിനിടെ 1800 ല്‍ അധികം ആളുകളാണ് അമേരിക്കയില്‍ മരിച്ചത്.
ഇറ്റലിയില്‍ ആകെ മരണം 19,468 ആയി. ഫ്രാന്‍സിലും ബ്രിട്ടനിലും ആയിരത്തോളം ആളുകള്‍ 24 മണിക്കൂറിനിടെ മരിച്ചു. ലോകത്ത് ആകെ മരണത്തിന്റെ പകുതിയിലധികവും അമേരിക്ക, ഇറ്റലി, സ്പെയിന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക