തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ രണ്ടു പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം ബാധിച്ചിരിക്കുന്നത്. ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് 19 പേര്‍ക്കാണ് രോഗം ഭേദമായിരിക്കുന്നത്. കാസര്‍കോട് 12 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളില്‍ നിന്നും മൂന്ന് പേര്‍ക്ക് വീതവും, കണ്ണൂരില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായിരിക്കുന്നത്. ഇത്തവണത്തെ വിഷു കൈനീട്ടം നാടിന് വേണ്ടിയാകട്ടെ എന്നും ഏവര്‍ക്കും അംബേദ്കര്‍ ജയന്തി ആശംസയും വിഷു ദിനാശംസയും നേര്‍ന്നുകൊണ്ട് കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള ഇന്ന് വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക