രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 19 ദിവസം കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നാളെ മുതൽ ഒരാഴ്ച കർശന നിയന്ത്രണം ഉണ്ടാവും. കൊവിഡ് ബാധിത പ്രദേശങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ കടുപ്പിക്കും. പ്രദേശങ്ങൾ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
https://facebook.com/realnewskeralaofficial/videos/527587961261178/
പ്രതികരിക്കാൻ ഇവിടെ എഴുതുക