തിരുവനന്തപുരം: ലോക് ഡൗണ്‍ നീട്ടാനുള്ള പ്രഖ്യാപനം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്ത ശേഷം മുഖ്യമന്ത്രി അറിയിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
” കുറച്ച് ദിവസമായി രോഗത്തിന്റെ ഗ്രാഫ് കുറഞ്ഞിട്ടുണ്ട്. പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട്. അത് നമ്മളെല്ലാവരും ചേര്‍ന്ന് കൂട്ടമായി നടത്തിയ പരിശ്രമത്തിന്റെ ഫലമാണ്. എങ്കിലും കൊറോണ വൈറസ് പൂര്‍ണമായും കേരളത്തില്‍ നിന്ന് പോയി എന്ന് പറയാറായിട്ടില്ല.
ഒരാള്‍ നമ്മുടെ കണ്ണില്‍നിന്ന് വെളിയിലായി സമൂഹത്തിലാകെ സഞ്ചരിക്കാന്‍ ഇടയായാല്‍ അയാളില്‍ നിന്നും വലിയ തോതിലുള്ള പകര്‍ച്ച തുടങ്ങും. അങ്ങനെ വരാതിരിക്കാനാണ് കൃത്യമായ നിര്‍ദ്ദേശം പാലിച്ച് നമ്മള് നില്‍ക്കുന്നത്. അത് കൊണ്ട് പൂര്‍ണമായും ആശ്വസിക്കാറായിട്ടില്ല.വരും ദിവസങ്ങളിലും കര്‍ശനമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് തീര്‍ച്ചയാണ്,” മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക