കോഴിക്കോട്ടുകാർക്ക് ഒരു കോഴിക്കോടൻ ഹെൽപ്പ് ഡെസ്ക് സജ്ജമായി.കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതരജില്ലകളിലും അന്യസംസ്ഥാനങ്ങളിലുമുള്ള കോഴിക്കോട്ടുകാർക്ക് ഏതെങ്കിലും രീതിയിലുള്ള സഹായങ്ങളോ,ആവശ്യങ്ങളോ, സേവനങ്ങളോ, പരാതികളോ ഉണ്ടെങ്കിൽ കോവിഡ് ജാഗ്രത എന്ന പ്രോഗ്രസീവ് ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് അത് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്.
ഏതെങ്കിലും രീതിയിലുള്ള ആവശ്യങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ തദ്ദേശസ്ഥാപനത്തിന്റെ പ്രസിഡന്റുമാരെയോ സെക്രട്ടറിമാരെയോ അറിയിക്കാം. അവർ ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും, ആവശ്യമായ പിന്തുണ ഉടനടി നൽകുകയും ചെയ്യും.
ജില്ലാ കൺട്രോൾ റൂം നമ്പർ: 0495 2371002 ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടും നിങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക