അമിതാബ് ബച്ചൻ അവതാരകനായിയിട്ടുള്ള ‘കോൻ ബനേഗാ ക്രോര്‍പതി’യുടെ ഒരു എപ്പിസോഡിൽ സൊനാക്ഷി സിൻഹ പങ്കെടുത്തിരുന്നു. രാമായണവുമായി ബന്ധപെട്ട ചോദ്യത്തിന് നടി സഹായം തേടിയിരുന്നു.അന്നുമുതൽ സൊനാക്ഷിക്കെതിരെ രാമായണ ട്രോളുകൾ വന്നുതുടങ്ങി.രാമായണത്തെ കുറിച്ച് താരത്തിന് കൂടുതൽ അറിവില്ല എന്ന അർഥത്തിലുള്ള ട്രോളുകളാണ് വന്നുകൊണ്ടിരുന്നത്.കഴിഞ്ഞ വർഷമാണ് ഈ സംഭവം നടന്നതെങ്കിലും ട്രോളന്മാർ ഇന്നും സൊനാക്ഷിയെ വിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം താരം തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെ ‘ആസ്ക് മി എനിത്തിങ്ങി’ലൂടെ ആളുകൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമവുമായി വന്നിരുന്നു.താരത്തോടെ എന്ത് ചോദ്യവും ചോദിക്കാം അതിനുള്ള ഉത്തരം അവർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെക്കും.എന്നാൽ ഇവിടെയും സൊനാക്ഷിക്ക് രാമായണ ക്വിസ് നേരിടേണ്ടി വന്നു. മൃതസഞ്ജീവനി ആരാണ് കൊണ്ടുവന്നത് എന്നതായിരുന്നു ഒരാളുടെ ചോദ്യം.
നർമ്മത്തിൽ പൊതിഞ്ഞഎന്നാൽ ശക്തമായ ഭാഷയിലുള്ള ഉത്തരമാണ് സൊനാക്ഷി ആ ചോദ്യത്തിന് കൊടുത്തത്.’നിങ്ങളില്‍ പലര്‍ക്കും രാമായണത്തില്‍ സംശയങ്ങൾ ഏറെയുണ്ടെന്ന് തോന്നുന്നു.ദൂരദർശൻ സംപ്രേക്ഷണം ചെയ്യുന്ന രാമായണം പോയി കാണൂ. നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടി അവിടെ കിട്ടും. ജയ് ബജ്രംഗ് ബലി’ എന്ന മറുപടിയായിരുന്നു സൊനാക്ഷിയുടേത്.ഹനുമാൻ മൃതസഞ്ജീവനിയുള്ള പർവ്വതം കൈയ്യിലെടുത്തു കൊണ്ടുപോകുന്ന ചിത്രവും ഉത്തരത്തിനൊപ്പം താരം പോസ്റ്റ് ചെയ്തു.
ഈ മറുപടി കൊണ്ട് സൊനാക്ഷി ട്രോളന്മാർക്കുള്ള മറുപടി മാത്രമല്ല കൊടുത്തത് മറിച്ച് കഴിഞ്ഞ ദിവസം ദൂരദർശന്റെ ട്വിറ്റർ പേജിൽ ഹനുമാന് ആര്‍ക്ക് വേണ്ടിയാണ് മൃതസഞ്ജീവനി കൊണ്ടുവരാന്‍ പോയത് എന്ന ചോദ്യം പോളായിട്ട് ട്വീറ്റ് ചെയ്തിരുന്നു.സൊനാക്ഷിയെ ട്രോൾ ചെയ്യാൻ വേണ്ടിയാണ് ദൂരദർശൻ ഇത്തരമൊരു പോൾ ഇട്ടതെന്ന് ചിന്തിച്ചവർക്കുള്ള മറുപടി കൂടിയായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക