സുഹൃത്ത് കൊച്ചിന് ഹനീഫയുമായി ബന്ധപ്പെട്ട് ഇന്നും മനസ്സില്‍ തങ്ങി നില്ക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് മണിയൻപിള്ള രാജു.
മണിയൻപിള്ള രാജുവും കൊച്ചിൻ ഹനീഫയും ചാൻസുകൾ തേടിയും ശിപാർശകൾ തേടിയും സിനിമയോടുള്ള മോഹവുമായി ഉമാലോഡ്ജില്‍ ജീവിക്കുന്ന കാലത്ത് ഒരു ദിവസം രാവിലെ മണിയന്‍പിള്ള പുറത്തുപോവാന്‍ നേരം കൊച്ചിന് ഹനീഫയോട് 10 രൂപ കടം മേടിച്ചു .
മണിയൻപിള്ള രാജു പുറത്തുപോയി തിരികെ വന്നപ്പോൾ ഭക്ഷണം കഴിക്കുവാൻ പോകാതെ ഇരിക്കുന്ന കൊച്ചിൻ ഹനീഫയെ ആണ് കണ്ടത്. കാര്യമന്വേഷിച്ചപ്പോൾ കൊച്ചിൻ ഹനീഫ ഇങ്ങനെ പറഞ്ഞു. ‘ എന്റെ കൈയിലുണ്ടായിരുന്ന അവസാനത്തെ 10 രൂപയാണ് നിങ്ങള്‍ ചോദിച്ചപ്പോള്‍ തന്നത് ‘ . എന്താണ് നിങ്ങൾ ഇങ്ങനെ ചെയ്തത് എന്ന മണിയൻപിള്ളരാജുവിന്റെ ചോദ്യത്തിന് ‘എനിക്ക് അറിയാം നിനക്ക് വിശപ്പ് സഹിക്കാന്‍ പറ്റില്ലെന്ന് എനിക്കൊക്കെ ഇത് ശീലമാണെടോ’, എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ പറഞ്ഞ കൊച്ചിൻ ഹനീഫയെ തനിക്ക് ജീവിതത്തിൽ മറക്കാൻ സാധിക്കില്ല എന്നാണ് മണിയൻപിള്ളരാജു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക