കൊല്ലത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചത് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയേയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനം നല്കാന് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. എന്നാല്‍ സാമൂഹിക അകലം പാലിച്ചിരുന്നെന്നും മാസ്ക് ഉള്‍പ്പെടെ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈക്കിളില്‍ കലക്ട്രേറ്റിലെത്തി നിവേദനം കൈമാറാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ഇതുപ്രകാരം രാവിലെ ചിന്നക്കട ജങ്ഷനിലെത്തിയ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുമെത്തി. പത്തില്‍ കൂടുതല്‍ ആളുകള്‍ കൂടിയതിനാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചെന്ന് കാട്ടി പൊലീസ് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.
ഇതിനെതിരെ പ്രവര്‍ത്തകര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചിരുന്നുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. നേതാക്കളെയും പ്രവര്‍ത്തകരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. നിവേദനം നല്കാന് സൈക്കിളിലെത്തിയ ഇരുപതോളം പ്രവര്‍ത്തകരെ ജില്ലയുടെ മറ്റിടങ്ങളിലും അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കോര്പ്പറേഷന് പരിധി ഹോട്സ്പോട്ടായതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക