തെലുങ്ക് സിനിമാ സംവിധായകരിൽ പ്രമുഖനായ പുരി ജഗന്നാഥ് സിനിമയിൽ 20 വർഷം പൂർത്തിയാക്കുന്നു. 20 വർഷത്തിനിടയ്ക്ക് അദ്ദേഹം ചെയ്തത് 37 സിനിമകളാണ്. ഇവയിൽ പലതും തെലുങ്ക് സിനിമാ ചരിത്രത്തിൽ വമ്പൻ ഹിറ്റാവുകയും ചെയ്തു. 2000 ഏപ്രിൽ 20 ന് റിലീസ് ആയ പവൻ കല്യാൺ നായകനായി എത്തിയ ബദ്റി ആയിരുന്നു ആദ്യ ചിത്രം. ഇത് ആ വർഷത്തെ ബ്ലോക് ബസ്റ്ററുകളിലൊന്നായിരുന്നു.
ഇഡിയറ്റ്, പോക്കിരി, സ്മാർട് ശങ്കർ, ദേസമുൻഡ്രു, ശിവാമണി തുടങ്ങിയ ചിത്രങ്ങളെല്ലാം ബ്ലോക് ബസ്റ്ററുകളായ പുരി ജഗന്നാഥ് ചിത്രങ്ങളാണ്. തെലുങ്ക് സിനിമാലോകത്തെ ഏതാണ്ട് എല്ലാ പ്രമുഖ നടൻമാരുമൊത്തും അദ്ദേഹം സിനിമ ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിൽ രാംചരൺ തേജ, പവൻ കല്യാൺ, മഹേഷ് ബാബു, പ്രഭാസ്, രവി തേജ, ജൂനിയർ എൻ ടി ആർ, അല്ലു അർജുൻ, നാഗാർജുന, ബാലകൃഷ്ണ തുടങ്ങിയവരെല്ലാം പെടുന്നു.
ഇതിനൊപ്പം തന്നെ അമിതാബ് ബച്ചനെ നായകനാത്തി ബുദ്ദാ ഹോഗാ തേരാ ബാപ് എന്ന ചിത്രവും അദ്ദേഹം ഹിന്ദിയിൽ ഒരുക്കിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമാണ് അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിനിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. അദ്ദേഹത്തിന്റെ 20 വർഷം നീണ്ട കരിയറിന് ആശംസകൾ അർപ്പിച്ചുകൊണ്ട് കരൺ ജോഹറിനേയും രാമിനേയും പോലുള്ളവർ ട്വീറ്റുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക