രാജ്യം ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചതോടെ വളരെ പെട്ടന്നാണ് ചലച്ചിത്ര മേഖല നിശ്ചലമായത്.ഈ രംഗത്തുള്ളവർ തീർത്തും വീടുകളിലേക്ക് ഒതുങ്ങിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ലോക്ക്ഡൗൺ സമയത്ത് അപ്രതീക്ഷിതമായി തനിക്ക് വന്ന മോഹന്‍ലാലിന്റെ ഫോണ്‍ കോളിനെക്കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടൻ സന്തോഷ് കീഴാറ്റൂര്‍. മകൻ അച്ഛനെ വിളിച്ച് സുഖവിവരം അന്വേഷിച്ചു എന്നുള്ള വാചകത്തോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.പുലിമുരുഗൻ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ അച്ഛൻ കഥാപാത്രമായാണ് സന്തോഷ് എത്തുന്നത്.തന്നെ വിളിച്ച് സുഖവിവരങ്ങൾ തിരക്കിയ മറ്റ് താരങ്ങൾക്കും അദ്ദേഹം തന്റെ കുറിപ്പിലൂടെ നന്ദി അറിയിക്കുന്നുണ്ട്.മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറുമെന്നും എന്ന് എഴുതികൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
സന്തോഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
മകൻ (പുലിമുരുഗൻ)അച്ഛനെ വിളിച്ച് സുഖവിവരം അന്വേഷിച്ചു
മലയാളത്തിന്റെ അഭിമാനം #പത്മശ്രീമോഹൻലാൽ നമ്മുടെയൊക്കെ പ്രിയപ്പെട്ട #ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു, അമ്മയോട് കുറേ നേരം സംസാരിച്ചു. എന്താ പറയാ…… സന്തോഷം അടക്കാൻ പറ്റുന്നില്ല………..മലയാള സിനിമയിൽ കുറച്ചു കാലമേ ആയിട്ടുള്ളു ഞാൻ.
ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചു വരുന്നു… ലാലേട്ടന്റെ മനസ്സിലൊക്കെ എന്നെ പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക ഇതിൽപ്പരം സന്തോഷം എന്താ വേണ്ടത്.
എന്റെ സ്വപ്ന പദ്ധതിയെ പറ്റി(#നാടകആംഫിതീയേറ്റർ ) ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു.
അതിന്റെ നിർമ്മാണത്തെ പറ്റി അടക്കം ഈ സമയത്ത് ഓർത്ത് ചോദിക്കുന്നു .നാടകത്തെ കുറിച്ച് അന്വഷിക്കുന്നു.എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങള്‍……………………………………………………….#LoveuLaletta #Loveu #Loveu
സംസാരത്തിൽ മുഴുവൻ സ്നേഹവും കരുതലും… അതെ ലാലേട്ടാ ഈ ഇരുണ്ട കാലത്തെ നമ്മൾ അതിജീവിക്കും…. മറക്കില്ല ലാലേട്ടാ ഇന്നത്തെ ഫോൺ വിളിക്ക് ഒരു മഴ നനഞ്ഞ സുഖമുണ്ട്………
ലോക മലയാളികൾ കാത്തിരിക്കുന്നു #കുഞ്ഞാലിമരക്കാറെ ,#റാമിനെ, # #എമ്പുരാനെ… #ബറോസിനെ …..etc അണിയറയിൽ ഒരുങ്ങുന്ന നിരവധി നടന വിസ്മയങ്ങൾ കാണാൻ……
ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ #ജയസൂര്യ, #വിജയരാഘവൻചേട്ടൻ #സലിംകുമാർ, #നന്ദുഏട്ടൻ, #സിദ്ധിക്ക, #കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്നു.
സഹപ്രവർത്തകരോടുള്ള കരുതൽ…ഒരു പാട് സ്നേഹം പ്രിയപ്പെട്ടവരെ.. നമ്മളീ കാലത്തെ അതിജീവിക്കും..
മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറും…..
Stay at Home
Stay safe
https://www.facebook.com/Santhoshkeezhattoorofficial/posts/1143410799329080
പ്രതികരിക്കാൻ ഇവിടെ എഴുതുക