കൊറോണ ഭീതിയെ തുടര്‍ന്ന് രാജ്യത്തു ലോക്ക്ഡൗണ്‍ തുടരവെ മകള്‍ സിവയ്ക്കൊപ്പം സ്വന്തം ഫാം ഹൗസിൽ ബൈക്ക് യാത്ര നടത്തുന്ന ഇന്ത്യയുടെ മുന്‍ നായകന് എംഎസ് ധോണിയുടെ വീഡിയോ വൈറലാവുന്നു. റാഞ്ചിയിലെ സ്വന്തം ഫാംഹൗസിലാണ് സിവയ്ക്കൊപ്പം ധോണി തന്റെ ഇഷ്ടവിനോദങ്ങളിലൊന്നായ ബൈക്ക് സവാരി നടത്തിയത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ധോണിയുടെ ഭാര്യ സാക്ഷിയാണ് പുറത്തുവിട്ടത്.
നേരത്തെ ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റി വച്ചതോടെ ചെന്നൈയിൽ ആരംഭിച്ചിരുന്ന പരിശീലനം നിർത്തി റാഞ്ചിയിലെ വീട്ടിലേക്ക് മടങ്ങിയിരുന്നു ധോണി. ഇപ്പോൾ കുടുംബത്തിനൊപ്പം റാഞ്ചിയിലെ വീട്ടിൽ സമയം ചെലവിടുകയാണ് അദ്ദേഹം. ഫാംഹൗസിലൂടെ സിവയെ പിറകിലിരുത്തിയും പിന്നീട് മുന്നില്‍ ഇരുത്തിയും അതിവേത്തില്‍ ധോണി ബൈക്കില്‍ വലം വയ്ക്കുന്നത് വീഡിയോയിൽ കാണാം.
https://www.instagram.com/p/B_cl9NMnSM4/?utm_source=ig_embed&utm_campaign=embed_video_watch_again
നാലു വീഡിയോകളാണ് സാക്ഷി ഇന്‍സ്റ്റഗ്രം വഴി പുറത്തുവിട്ടത്. ഇതിൽ ധോണിയുടെ പ്രിയപ്പെട്ട വളർത്തു നായ്ക്കളേയും കാണാം. ഏതാണ്ട് ഒരു വർഷത്തോളമായി ക്രിക്കറ്റില്‍ നിന്നു മാറി നില്ക്കുന്ന ധോണിയുടെ മടങ്ങിവരവിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
ഈ ഐ പി എല്ലിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്താനും അതുവഴി വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇടം നേടാനുമുള്ള തയ്യാറെടുപ്പിലായിരുന്നു ധോണി. അതിനാൽ തന്നെ ധോണി നേരത്തെ തന്നെ ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാംപിൽ എത്തുകയും ചെയ്തു. ദിനം പ്രതി ആയിരക്കണക്കിന് ആരാധകരാണ് അവരുടെ ക്രിക്കറ്റിലെ തലയുടെ പരിശീലനം കാണാനായി എത്തിക്കൊണ്ടിരുന്നത്. പക്ഷെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കൊറോണ ഭീതിയില്‍ മുന്‍ ഇന്ത്യന്‍ നായകന്റെ കണക്കുകൂട്ടലുകള്‍ പാടെ പിഴച്ചു. കൊറോണ മഹാമാരി ഇന്ത്യയില്‍ പിടിമുറുക്കവെ ഈ വര്‍ഷം ഐപിഎല്‍ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് ബിസിസിഐ. ഐപിഎല്‍ നടക്കാതെ പോയാല്‍ ഏറ്റവും ബാധിക്കുക മഹേന്ദ്ര സിങ് ധോണിയെ ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക