വീട്ടിൽ ബ്രഡും മുട്ടയും ഉണ്ടെങ്കിൽ വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ‘ ബ്രഡ് പോള ‘. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു സ്നാക്കാണെന്ന് പറയാം. ഈ സ്നാക്ക് ഉണ്ടാക്കാൻ വെറും നാല് സാധനങ്ങൾ മാത്രം മതി.
അതിഥികൾ വരുമ്പോൾ വളരെ പെട്ടെന്ന് ഉണ്ടാക്കി കൊടുക്കാവുന്ന സ്നാക്ക് കൂടിയാണിത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം…
വേണ്ട ചേരുവകൾ…
ബ്രഡ് 8 എണ്ണം
മുട്ട 5 എണ്ണം
വാനില എസെൻസ് 1 ടീസ്പൂൺ
പഞ്ചസാര അര കപ്പ്
തയ്യാറാക്കുന്ന വിധം…
ആദ്യം ബ്രഡ് മിക്സിയിലിട്ട് നല്ല പോലെ പൊടിച്ചെടുക്കുക. ശേഷം ബീറ്റർ ഉപയോഗിച്ചോ അല്ലാതെയോ മുട്ട നല്ല പോലെ അടിച്ചെടുക്കുക. അടിച്ചെടുത്ത മുട്ടയിലേക്ക് ബ്രഡ് പൊടി കുറച്ചായി ചേർക്കുക. ശേഷം ഇതു നന്നായി മിക്സ് ചെയ്ത് വാനില എസെൻസും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇനി ഈ മിക്സ് ഓയിലോ ബട്ടറോ ചേർത്ത് കുഴിയുള്ള പാനിൽ ചെറിയതീയിൽ കേക്ക് പോലെ അടച്ചുവച്ചു വേവിച്ചെടുക്കുക.( താൽപര്യമുള്ളവർക്ക് പിസ്ത, അണ്ടിപരിപ്പ്, ബദാം, ചെറി എന്നിവ ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്…)
പ്രതികരിക്കാൻ ഇവിടെ എഴുതുക