തിരുവനന്തപുരം : ഈ മാസത്തെ ശമ്പളം നല്‍കുന്നത് നിയമം വന്നശേഷമെന്ന് ധനമന്ത്രി തോമസ് ഐസക്. ആറുദിവസത്തെ ശമ്പളം മാത്രമാണ് ഇപ്പോള്‍ പിടിക്കുക. ഹൈക്കോടതി പറഞ്ഞപ്രകാരമാണ് നടപടിക്ക് നിയമം കൊണ്ടുവന്നതെന്നും ഐസക് പറഞ്ഞു.
ശമ്പളം മാറ്റിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാർ ഓര്‍ഡിനന്‍സ് കൊണ്ടുവരും. നടപടി ദുരന്തനിവാരണ ചട്ടപ്രകാരമാണ്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ല. അപ്പീല്‍ കാലതാമസമുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ഓര്‍ഡിനന്‍സ് വഴി നടപടിക്ക് നിയമസാധുത നല്‍കും. ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതായിരിക്കും ഓര്‍ഡിനന്‍സ്. സര്‍ക്കാര്‍ സഹായമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക