കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വാർത്തയാണ് തെന്നിന്ത്യൻ താര സുന്ദരി അനുഷ്കയുടെ പ്രണയവും വിവാഹവുമെല്ലാം.
ബാഹുബലി താരം പ്രഭാസുമായിരുന്നു അനുഷ്കയുടെ പേരുചേർത്ത് പ്രണയ വാർത്തകൾ കൂടുതലായി ഇറങ്ങിയത്. ശേഷം ഒരു സംവിധായകനെ താരം വിവാഹം കഴിക്കാൻ പോകുവാണെന്നും വാർത്തകൾ വന്നിരുന്നു.
എന്നാൽ ഇതിനോടൊന്നും താരം ഇത് വരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ചും മനസുതുറക്കുകയാണ് അനുഷ്ക.
വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നു ഞാന്‍. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ.
പക്ഷെ ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല. ഞങ്ങള്‍ തിരഞ്ഞെടുത്ത ഒരു തീരുമാനമായിരുന്നു അത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി മനസിലുണ്ട്. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കുന്ന ദിവസം അത് വെളിപ്പെടുത്തും. അനുഷ്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക