തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഇനി മുതൽ യാത്ര പാസ് ലഭ്യമാകും. മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള പാസാണ് നൽകുന്നത്. ജില്ലയ്ക്ക് അകത്ത് യാത്ര ചെയ്യുവാൻ പാസ് ആവശ്യമില്ല. മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതത് പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നൽകണം. സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് അനുമതി നൽകുന്നത്.
ഇതിനായി പൊലീസിന്റെ വെബ്സൈറ്റ്, ഫേസ്ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അതത് പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം. രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് പാസിന് സാധുത ഉണ്ടാവുക.
വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴു മണി മുതല്‍ അടുത്ത ദിവസം രാവിലെ ഏഴു മണി വരെയുള്ള യാത്ര കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചുവേണം യാത്ര ചെയ്യാനെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
https://keralapolice.gov.in/media/pdf/announcements/2020/pass_format_police_station.pdf
പ്രതികരിക്കാൻ ഇവിടെ എഴുതുക