രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം കുത്തനെ വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,900 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 195 പേർ മരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രോഗികളുടെ എണ്ണം 46,433 ആയി വർധിച്ചു. ഇതുവരെ 1500 ലേറെ പേർ മരിച്ചു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 14,500 ത്തിലേറെയായി. ഗുജറാത്തിൽ 319 പേരും മഹാരാഷ്ട്രയിൽ 583 പേരും മരിച്ചു. പതിനൊന്ന് സംസ്ഥാനങ്ങളിൽ ആയിരത്തിലധികം പേർക്ക് രോഗമുണ്ട്. മഹാരാഷ്ട്രയിൽ മെയ് 17 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ത്യയിൽ രോഗം ഭേദമായവരുടെ എണ്ണം പന്ത്രണ്ടായിരത്തിലേറെയായി.
ഏറ്റവുമധികം പേർക്ക് രോഗം കണ്ടെത്തിയ മഹാരാഷ്ട്രയിൽ 14,541 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 4898 പേർക്ക് രോഗമുണ്ട്. 64 പേർ മരിച്ചു. ഗുജറാത്തിൽ 5804 പേർക്ക് രോഗം കണ്ടെത്തി. മധ്യ പ്രദേശിൽ 165 പേരും രാജസ്ഥാനിൽ 77 പേരും മരിച്ചു.
ഉത്തർ പ്രദേശിൽ 2766, ബംഗാളിൽ 1259, തെലങ്കാനയിൽ 1085, തമിഴ്നാട്ടിൽ 3550, രാജസ്ഥാനിൽ 3061, പഞ്ചാബിൽ 1233, മധ്യ പ്രദേശിൽ 2942, കർണാടകത്തിൽ 651, കശ്മീരിൽ 726, ആന്ധ്രാ പ്രദേശിൽ 1650 എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക