മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്ന വിൻസെന്റ്. ചന്ദമഴ എന്ന പരമ്പരയിലൂടെ ആയിരുന്നു ഈ താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അമൃതയായി എത്തിയ മേഘ്നയെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിക്കുകയായിരുന്നു.ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഡിമ്പിൾ റോസിന്റെ സഹോദരനെ ആയിരുന്നു മേഘ്ന വിവാഹം ചെയ്തത്.
2018 ൽ ബന്ധം പിരിയുകയും ചെയ്തിരുന്നു എന്നാൽ ഇവൻ ഇരുവരും വേർപിരിഞ്ഞെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്ത വൈറലായി മാറിയതോടെയാണ് പ്രതികരണവുമായി ഡോൺ ആദ്യം എത്തിയത്. മേഘ്നയുമായുള്ള വിവാഹത്തിന് ഒരു വർഷമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത് ഈ സമയത്ത് എങ്ങനെയാണ് വിവാഹമോചന വാർത്ത വൈറൽ ആയി മാറിയതൊന്നും ഇതിനെ കുറിച്ചാണോ ഇപ്പോൾ ചിന്തിക്കേണ്ടത് ഡോൺ ചോദിച്ചു.
.ഡോണിന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് മേഖനയും പുതിയ വിശേഷങ്ങൾ പങ്കുവെച്ചു എത്തിയത്. അമ്മയ്ക്കും അമ്മാമ്മയ്ക്കും ഒപ്പം ചെന്നൈയിൽ കഴിയുകയാണ് മേഖന പുതിയ പ്രൊജക്റ്റുകളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്ന് മേഘ്ന പറയുന്നു. താനും കുടുംബവും സേഫ് ആണെന്ന് മേഘ്ന പറഞ്ഞു സ്വാമി അയ്യപ്പൻ എന്ന പരമ്പരയിലൂടെ ആയിരിന്നു മേഘ്ന അഭിനയ രംഗത്ത് തുടക്കം കുറിച്ചത്.
”പ്രതിസന്ധിഘട്ടം ആയിരുന്നില്ല വിവാഹ ജീവിതം. ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരിന്നു. ജീവിതത്തിലെ ഒരു പാഠം ആയാണ് താൻ കാണുന്നത്. ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ തേടി വരാറില്ലേ അത്തരത്തിൽ ഒരു സംഭവം.എന്നെ തേടി വന്ന ഒരു പ്രശ്നമായിരുന്നു ആ വിവാഹം”.
‘താൻ ചിന്തിച്ച ഒരു ജീവിതം ആയിരുന്നില്ല തനിക്ക് ലഭിച്ചത് സ്വപ്നം കണ്ട ജീവിതം ഒന്നുമല്ല വിവാഹശേഷം ഉണ്ടാകുന്നതെന്നു തെളിയിക്കുകയായിരുന്നു ആ ജീവിതം. അതുകൊണ്ടുതന്നെ ആ ജീവിതം വേണ്ടെന്നുവയ്ക്കാൻ താൻ ഒരുക്കമായിരുന്നു. ആരാധകർ എന്നോ പ്രേക്ഷകർ എന്നോ ആരെയും സംബോധന ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നും മേഘ്ന പറഞ്ഞു അവരാണ് എല്ലാ. അവർ ഉള്ളതുകൊണ്ട് മാത്രമാണ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക