മിനി സ്ക്രീനിലെ അവതാരിക സങ്കല്പങ്ങളെ മാറ്റിമറിച്ച വ്യക്തിയാണ് രഞ്ജിനി ഹരിദാസ്.ഏറെ അവതാരകർ ഉള്ള രഞ്ജിനി ഹരിദാസ് 37 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിച്ചിട്ടില്ല മുൻപൊരു പ്രണയമുണ്ടായിരുന്നുവെന്ന് രഞ്ജിനി തന്നെ പറഞ്ഞിരുന്നു ഞാൻ ആദ്യമായി ചുംബനം നൽകി പോലും അവനായിരുന്നു ഇന്നത്തെ പോലെ ഒരു പ്രശസ്ത ആയിരുന്നു എങ്കിൽ അവൻ എന്നെവിട്ടു പോകില്ലായിരുന്നു എന്ന് രഞ്ജിനി വ്യക്തമാക്കി.
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യ പ്രണയം തുടക്കത്തിൽ നല്ല സൗഹൃദം ആയിരുന്നു പിന്നീട് പ്രണയമായി വളർന്നു. സ്കൂളിൽ നിന്നും വിനോദയാത്ര പോയ സമയത്താണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത് വീടിന്റെ അടുത്തും വീട്ടിലും എല്ലാം തന്നെ കൊണ്ടുവിടാൻ വരുമായിരുന്നു അത്രയേറെ സ്നേഹമുണ്ടായിരുന്നു പിന്നീടയാൾ അമേരിക്കയിലേക്ക് പോയി ഗ്രീൻ കാർഡിന് വേണ്ടി അമേരിക്കൻ സ്വദേശിയെ വിവാഹം ചെയ്തു.അത് തന്നെ ഏറെ വേദനിപ്പിച്ചു രഞ്ജിനി മനസ്സ് തുറന്നു .
ഞാനൊരു ഫെമിനിസ്റ്റാണ് പക്ഷേ ഈ പുതിയ അർത്ഥമുള്ള ഫെമിനിസ്റ്റ് അല്ല ഇന്നത്തെ കാലത്ത് ഫെമിനിസ്റ്റ് എന്ന് പറയാൻ ഫെമിനിസ്റ്റുകൾ തന്നെ ഭയക്കുന്ന കാലമാണ് പലരും ഫെമിനിസം എന്ന വാക്കിനെ തെറി ആയിട്ടാണ് കാണുന്നത്.
തന്നെ അവധാരണ ശൈലികൊണ്ട് ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു വാങ്ങിയ ഒരു അവതാരിക ആയിരുന്നു രഞ്ജിനി. എല്ലാ കാര്യങ്ങളും മനസ്സിൽ വച്ച് സംസാരിക്കുന്ന ആളുകളേക്കാൾ എന്ത് കാര്യങ്ങളും തുറന്നു പറയുന്നവരെ ആർക്കും ഇഷ്ടപ്പെട്ടില്ല എന്നാൽ അങ്ങനെയൊരു ക്യാരക്ടർ ആയിരുന്നു രഞ്ജിനിയുടെ. ഇതിന് ഒരുപാട് വിമർശനങ്ങളും രഞ്ജിനി ഏറ്റുവാങ്ങിയിട്ടുണ്ട്. രഞ്ജിനിയുടെ പ്രത്യേക അവതരണശൈലി കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു വാങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനിയെ യഥാര്‍ത്ഥത്തില്‍ മലയാളികൾ തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ തന്റെ കരിയര്‍ ബ്രേക്കിന് കാരണമായ ഷോയെ കുറിച്ച് സംസാരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് രഞ്ജിനി ഇതിനെ കുറിച്ച് പറഞ്ഞത്. തന്നെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് സ്റ്റാര്‍ സിങ്ങറാണ്.
താന്‍ കേരളത്തിന് പുറത്തു തന്നെയായിരുന്നു. അത് എന്റെ ഭാഷയെയും കാര്യമയി ബാധിച്ചിരുന്നു. തന്റെ വരവ് തനിക്കും മലയാളികള്‍ക്കും ഒരു കള്‍ച്ചറല്‍ ഷോക്കായിരുന്നു. സ്റ്റാര്‍ സിങ്ങര്‍ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരേടാണ്. തന്നെ പൂര്‍ണമായും ഒരു മലയാളിയാക്കിയത് അതായിരുന്നു. അന്ന് ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ തന്റെ പ്രസന്റേഷന് സ്റ്റൈല്‍ മാറ്റണമെന്ന് പ്രാഡ്യൂസര്‍ ആവശ്യപ്പെട്ടു. അന്ന് മലയാളത്തിലെ പ്രയോഗങ്ങള്‍ പഠിച്ചത് ഇന്നും ഓര്‍ക്കുന്നതായും രഞ്ജിനി പറഞ്ഞു. സ്റ്റാര്‍ സിങ്ങറിന് ശേഷം നിരവധി സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും ആങ്കറായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക