വിശാഖപട്ടണത്തെ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ച രാജ്യത്തെ മുഴുവന്‍ വിഷമത്തിലാക്കിയിരിക്കുകയാണ്. ഒരു എട്ടു വയസുകാരിയുള്‍പ്പെടെ 11 പേരോളംമരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇരുന്നൂറുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.വിശാഖപട്ടണത്ത് ആര്.ആര്. വെങ്കടപുരത്തുള്ള എല്‍.ജി. പോളിമേഴ്സ് എന്ന പ്ലാന്റില്‍ നിന്നാണ് വിഷവാതക ചോര്‍ച്ചയുണ്ടായത്.സംഭവത്തെ കുറിച്ച് പ്രതികരണവുമായി നടന് ദുല്‍ഖര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
വിസാഗ് വാതക ചോർച്ച ദുരന്തത്തിൽ വളരെയധികം ദുഖം തോന്നുന്നു. അതെക്കുറിച്ച് കേൾക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത വേദനയാണ്. ദുരന്തത്തിൽ ഇരയായവർക്കും അവരുടെ കുടുംബത്തിനും എന്റെ പ്രാർഥനകൾ.
ദുരിതബാധിതയെ ആശുപത്രിയിലെത്തിക്കാനും അവരുടെ ജീവൻ രക്ഷിക്കാനും നേതൃത്വം നൽകിയവരോട് ആദരവ് തോന്നുന്നുവെന്ന് ദുൽഖർ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക