ഡൽഹി : പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ ഭാഗമായി സിംഗപ്പൂരിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു. 11.30ന് ഡൽഹിയിൽ തിരിച്ചെത്തും. ‘വന്ദേ ഭാരത്’ ദൗത്യത്തിലെ മൂന്നാമത്തെ വിമാനമാണിത്.
റിയാദ് – കോഴിക്കോട് വിമാനം രാത്രി 8.30 നും ബഹ്റൈൻ – കൊച്ചി വിമാനം രാത്രി 10.50 നും ദുബായ് – ചെന്നൈ വിമാനം രാത്രി 8.10 നും ധാക്ക – ഡൽഹി വിമാനം ഉച്ചയ്ക്ക് 1.00 നും എത്തും.
ദൗത്യത്തിലെ ആദ്യ വിമാനം അബുദാബിയിൽ നിന്ന് വ്യാഴാഴ്ച രാത്രി 10.13 ന് കൊച്ചിയിലെത്തി. രണ്ടാം വിമാനം ദുബായിൽ നിന്നു 10.32 നാണ് കോഴിക്കോട്ടെത്തിയത്. ദൗത്യത്തിന്റെ ഭാഗമായി വിദേശത്തു നിന്ന് 1.92 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക