കൊറോണ വൈറസ് (കൊവിഡ് -19) രോഗികൾക്കുള്ള ഡിസ്ചാർജ് മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പരിഷ്കരിച്ചു.
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഗവൺമെന്റിന്റെ മുൻ നിയമങ്ങളിൽ നിന്നും വ്യത്യസ്തമാണ്, ലബോറട്ടറി സ്ഥിരീകരിച്ച കേസ് 14-ാം ദിവസവും വീണ്ടും 24 മണിക്കൂറിനുള്ളിൽ ഒരിക്കൽ കൂടെയും ടെസ്റ്റ് ചെയ്യെണ്ടതുണ്ട്.
രണ്ട് ഫലങ്ങളും നെഗറ്റീവ് ആണെങ്കിൽ രോഗിയെ ആരോഗ്യ പരിരക്ഷാ കേന്ദ്രത്തിൽനിന്ന് ഡിസ്ചാർജ് ചെയ്യാം.
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ:
1. തീവ്രത കുറഞ്ഞ/ വളരെ തീവ്രത കുറഞ്ഞ/ രോഗലക്ഷണത്തിന് മുമ്പുള്ള കേസുകൾ
കൊവിഡ് -19 കെയർ സെന്ററിൽ പ്രവേശിപ്പിച്ച തീവ്രത കുറഞ്ഞ/ വളരെ തീവ്രത കുറഞ്ഞ/ രോഗലക്ഷണത്തിന് മുമ്പുള്ള കേസുകൾ, പതിവ് ശരീര താപനിലയ്ക്കും പൾസ് ഓക്സിമെട്രി നിരീക്ഷണത്തിനും വിധേയമാക്കും.
മൂന്നുദിവസം പനി ഇല്ലാതിരിക്കുകയും പത്തുദിവസത്തിനു ശേഷവും രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്താല്‍ ടെസ്റ്റ് നടത്താതെ ഡിസ്ചാര്ഡ് ചെയ്യാം. താഴെ കൊടുത്ത ലിങ്കിൽ നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 7 ദിവസത്തേക്ക് ഹോം ക്വാറന്റൈനില്‍ തുടരണം.(https://www.mohfw.gov.in/pdf/GuidelinesforHomeIsolationofverymildpresymptomaticCOVID19case s.pdf).
കൊവിഡ് -19 കെയർ സെന്ററിൽ നിന്ന് (സിസിസി) ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ്, ഓക്സിജൻ സാച്ചുറേഷൻ 95 ശതമാനത്തിൽ താഴുകയാണെങ്കിൽ, രോഗിയെ ഡെഡിക്കേറ്റഡ് കോവിഡ് -19 ഹെൽത്ത് സെന്ററിലേക്ക് (ഡിസിഎച്ച്സി) മാറ്റുന്നതാണ്.
ഹെൽത്ത് സെന്ററിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം, വീണ്ടും പനി, ചുമ അല്ലെങ്കിൽ ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ കോവിഡ് -19 കെയർ സെന്ററുമായോ സ്റ്റേറ്റ് ഹെൽപ്പ് ലൈനിലോ 1075 എന്ന നമ്പറിലോ ബന്ധപ്പെടുക. പതിനാലാം ദിവസം ടെലികോൺഫറൻസിലൂടെ അവരുടെ ആരോഗ്യസ്ഥിതി വീണ്ടും പരിശോധിക്കും.
2. ഡെഡിക്കേറ്റഡ് കോവിഡ് -19 ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കേസുകൾ. (ഓക്സിജൻ കിടക്കകൾ)
* 3 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കാതിരിക്കുകയും, അടുത്ത 4 ദിവസത്തേക്ക് 95% ന് മുകളിലുള്ള സാച്ചുറേഷൻ നിലനിർത്തുകയും ചെയ്യുന്ന രോഗികൾ
ഡെഡിക്കേറ്റഡ് കേസുകൾ” എന്ന് തരംതിരിക്കുന്ന രോഗികളുടെ ശരീര താപനിലയും ഓക്സിജൻ സാച്ചുറേഷനും നിരീക്ഷണ വിധേയമാക്കും.
3 ദിവസത്തിനുള്ളിൽ പനി ഭേദമാവുകയും, അടുത്ത 4 ദിവസത്തേക്ക് രോഗി 95% ത്തിൽ കൂടുതൽ സാച്ചുറേഷൻ നിലനിർത്തുകയും ചെയ്യുന്നുവെങ്കിൽ (ഓക്സിജൻ പിന്തുണയില്ലാതെ), അത്തരം രോഗികൾ രോഗലക്ഷണം ആരംഭിച്ച 10 ദിവസത്തിനുശേഷം ഡിസ്ചാർജ് ചെയ്യപ്പെടും:
* ആന്റിപൈറിറ്റിക്സ് ഇല്ലാതെ പനി ഇല്ലാതിരിക്കുക
* ശ്വാസംമുട്ടൽ ഇല്ലായ്മ
* ഓക്സിജൻ സിലിണ്ടർ ആവശ്യമില്ല.
മേൽ പറഞ്ഞ അവസ്ഥയിലാണെകിൽ പരിശോധനയില്ലാതെ തന്നെ ഡിസ്ചാർജ് ചെയ്യാവുന്നതാണ്.
ഡിസ്ചാർജ് സമയത്ത്, (https://www.mohfw.gov.in/pdf/GuidelinesforHomeIsolationofverymildpresymptomaticCOVID19cases.pdf) ലഭ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 7 ദിവസത്തേക്ക് ഹോം ഐസൊലേഷൻ തുടരാൻ രോഗിയെ നിർദ്ദേശിക്കും.
* 3 ദിവസത്തിനുള്ളിൽ പനി മാറാതിരിക്കുകയും, ഓക്സിജൻ തെറാപ്പിയുടെ ആവശ്യമുള്ളതുമായ കേസുകൾ.
രോഗലക്ഷണങ്ങൾ കാണിക്കാതെ തുടർച്ചയായി 3 ദിവസം ഓക്സിജൻ സാച്ചുറേഷൻ നിലനിർത്താൻ കഴിഞ്ഞതിനുശേഷം മാത്രമേ അത്തരം രോഗികളെ ഡിസ്ചാർജ് ചെയ്യുകയുള്ളൂ.
3. രോഗപ്രതിരോധ ശേഷി കുറവുള്ള ഗുരുതരമായ കേസുകൾ (എച്ച്ഐവി രോഗികൾ, ട്രാൻസ്പ്ലാൻറ് സ്വീകർത്താക്കൾ, ഹൃദ്രോഗം)
രോഗലക്ഷണങ്ങൾ കാണിക്കാതിരിക്കുകയും ആർടി-പിസിആർ പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയുന്ന സാഹചര്യത്തിൽ ഗുരുതരമായ കേസുകൾക്കുള്ള ഡിസ്ചാർജ്നിർദ്ദേശിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക