15 വയസിന് ഇളയ മകനെ വിവാഹം കഴിക്കാനൊരുങ്ങുന്ന ഒരു രണ്ടാനമ്മയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
റഷ്യ സ്വദേശിയായ മറീന ബല്മഷേവയാണ് കഥയിലെ നായിക. 20കാരനായ യുവാവിന്റെ പിതാവുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് മറീന മകനെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത്.
ഏകദേശം 15 വയസിന് ഇളയവനായ കുട്ടിയെ ചെറുപ്പം മുതല്‍ വളര്‍ത്തിയത് മറീനയാണ്.13 വര്‍ഷം മുന്‍പുള്ള ഇരുവരുടെയും ചിത്രത്തിനൊപ്പം ഇപ്പോഴുള്ള ചിതം കൂടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് മറീന വിവാഹ വിവരം അറിയിച്ചിരിക്കുന്നത്.
ഉടന്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്ന ഇരുവരും ഏറെ സന്തോഷത്തോടെയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
https://www.instagram.com/p/B_2ozglHQ_J/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക