കോഴിക്കോട്: സമരം നടത്തി നാട്ടില്‍ പോയ അതിഥി തൊഴിലാളികളില്‍ ഒരു വിഭാഗം തിരികെ കേരളത്തിലേക്ക് വരാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ബിഹാറിലേക്ക് പോയവരാണ് തിരികെ വരാന്‍ ശ്രമിക്കുന്നതില്‍ അധികവും. കേരളത്തിലേക്ക് തിരികെ വരാനുള്ള പാസ്സിനായി വിവിധ ജില്ലകളിലേക്ക് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു.
കേരളത്തില്‍ ഭക്ഷണം, കൃത്യമായ വൈദ്യ പരിശോധന, താമസിക്കാന്‍ സൗകര്യം എന്നിവ ലഭിച്ചിരുന്നപ്പോള്‍ നാട്ടിലെത്തിയപ്പോള്‍ കിടക്കാന്‍ കട്ടില് പോലുമില്ലാത്ത സ്ഥിതിയാണെന്നാണ് ബിഹാറിലേക്ക് മടങ്ങിയ തൊഴിലാളി പറയുന്നത്. നാട്ടിലെ ക്വാറന്റീന് കാലയളവില്‍ ലഭിച്ച സൗകര്യങ്ങളുടെ പോരായ്മയാണ് ഇവരുടെ മനം മാറ്റത്തിന് കാരണമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക