ലോകമെമ്പാടും കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം വർധിക്കുന്നു. 47 ലക്ഷത്തിലധികം പേർക്കാണ് രോഗം പിടിപെട്ടത്. ഇതിൽ അമേരിക്കയിൽ മാത്രം രോഗികളായവരുടെ എണ്ണം 15 ലക്ഷത്തോളം വരും. രാജ്യത്ത് മരണസംഖ്യ 90,000 ത്തിലേക്ക് അടുക്കുന്നു. ഫ്രാൻസിൽ 28,000 പിന്നിട്ടു. ഇതോടെ ലോകത്ത് മരിച്ചവരുടെ എണ്ണം 3.15 ലക്ഷമായി. ഇതുവരെ 17.32 ലക്ഷം പേരുടെ രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിൽ ഇറ്റലിയിൽ 145 പേർ മരിച്ചു. ഫ്രാൻസിൽ 483 പേരും സ്പെയിനിൽ 87 പേരും മരിച്ചു. റഷ്യയിൽ പുതിയതായി 9,709 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം പിടിപ്പെട്ടവരുടെ എണ്ണം രണ്ടര ലക്ഷത്തിലേറെയായി.
ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ 14.86 ലക്ഷം പേർക്കാണ് രോഗമുള്ളത്. ഇതിൽ 2.72 ലക്ഷം പേരുടെ രോഗം മാറി. ഇതുവരെ 89,550 പേരാണ് അമേരിക്കയിൽ മരിച്ചത്. യുകെയിൽ 34,716 പേരും ഇറ്റലിയിൽ 31,908 പേരും ഫ്രാൻസിൽ 28,111 പേരും സ്പെയിനിൽ 27,563 പേരും മരിച്ചു.
അമേരിക്കയ്ക്ക് പിന്നിൽ റഷ്യയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റഷ്യയിൽ 2.81 ലക്ഷം, യുകെയിൽ 2.44 ലക്ഷം, ബ്രസീലിൽ 2.41 ലക്ഷം, സ്പെയിനിൽ 2.30 ലക്ഷം, ഇറ്റലിയിൽ 2.25 ലക്ഷം എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം.
ഇന്ത്യയിൽ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 90,927 ആയി വർധിച്ചു. ഇതിൽ 34,109 പേരുടെ രോഗം ഭേദമായി. 2872 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയിൽ 30,706 പേർക്കും ഗുജറാത്തിൽ 10,988 പേർക്കും തമിഴ്നാട്ടിൽ 10,585 പേർക്കും രോഗമുണ്ട്. മഹാരാഷ്ട്രയിൽ 1135 പേരാണ് മരിച്ചത്. ഗുജറാത്തിൽ 625 പേരും ബംഗാളിൽ 232 പേരും മധ്യ പ്രദേശിൽ 243 പേരും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക