രാജ്യത്ത് കൊറോണ വൈറസ് അതിവേഗം പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,987 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇൻഡോറിൽ 92 പേർക്കും രാജസ്ഥാനിൽ 123 പേർക്കുമാണ് പുതിയതായി രോഗം പിടിപ്പെട്ടത്. ഡൽഹിയിൽ 422 പേർക്കും കൂടി വൈറസ് കണ്ടെത്തി. ഇതോടെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,927 ആയി വർധിച്ചു. മഹാരാഷ്ട്രയിൽ ഇന്ന് 66 പൊലീസ് ഉദ്യോഗസ്ഥർക്കും കൂടി രോഗം കണ്ടെത്തി.
ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ട പൊലീസുകാരുടെ എണ്ണം 1206 ആയി. ആകെ രോഗികളുടെ എണ്ണം 30,000 കടന്നു. ഗുജറാത്തിലും തമിഴ്നാട്ടിലും പതിനായിരത്തിലേറെയാണ് രോഗികൾ. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 2,872 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയിൽ ആയിരത്തിലധികം പേരും ഗുജറാത്തിൽ അറുന്നൂറിലേറെ പേരും മരിച്ചു.
ഏറ്റവും കൂടുതൽ പേർക്ക് രോഗം പിടിപെട്ട മഹാരാഷ്ട്രയിൽ 30,706 പേർക്കാണ് രോഗമുള്ളത്. 1135 പേർ മരിച്ചു. ഗുജറാത്തിൽ 10,988 പേർക്കും തമിഴ്നാട്ടിൽ 10,585 പേർക്കും രോഗമുണ്ട്. ആന്ധ്രാ പ്രദേശിൽ 25 പേർക്കും കൂടി രോഗം കണ്ടെത്തി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2380 ആയി. അമ്പത് പേരാണ് മരിച്ചത്. കർണാടകത്തിൽ പുതിയതായി 54 പേരുൾപ്പടെ 1146 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അകെ 37 പേർ മരിച്ചു.
ഇൻഡോറിൽ രോഗികളുടെ എണ്ണം 2470 ആയി വർധിച്ചു. ഇന്ന് ഒരാൾ ഉൾപ്പടെ നൂറു പേരാണ് മരിച്ചത്. രാജസ്ഥാനിൽ 5083 പേർക്കാണ് കൊവിഡ് പിടിപെട്ടത്. 128 പേർ മരിച്ചു. ഒഡീഷയിൽ പുതിയതായി 91 പേർക്കും കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ബീഹാറിൽ 1179, ഡൽഹിയിൽ 9333, ഹരിയാനയിൽ 887, കശ്മീരിൽ 1121, കേരളത്തിൽ 587, മധ്യ പ്രദേശിൽ 4789, ഒഡീഷയിൽ 737, പഞ്ചാബിൽ 1946, തെലങ്കാനയിൽ 1509, ഉത്തർ പ്രദേശിൽ 4258, ബംഗാളിൽ 2576 എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം.
ലോകമെമ്പാടും 46.51 ലക്ഷം പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 17 ലക്ഷത്തിലധികം പേരുടെ രോഗം ഭേദമായി. 3.12 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയിൽ 88,754 പേരും യുകെയിൽ 34,546 പേരും ഇറ്റലിയിൽ 31,763 പേരും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക