രണ്ട് ദിവസം മുൻപ് കേരളത്തിൽ രോഗം സ്ഥിരീകരിച്ച കൊവിഡ് രോഗി നാട്ടിലെത്തിയ ദിവസം കിടന്നുറങ്ങിയത് കടത്തിണ്ണയിൽ. കഴിഞ്ഞ ഏപ്രിൽ 10 നാണ് ചെന്നൈയിൽ നിന്നും ഈ വ്യക്തി കോഴിക്കോട് എത്തിയത്.
പാസ് ഇല്ലാതെയായിരുന്നു യാത്ര. അന്ന് തന്നെ ജില്ലയിലെ കൊവിഡ് കെയർ സെന്ററിൽ എത്തിയിരുന്നെങ്കിലും താമസിക്കാനുള്ള സൗകര്യം കിട്ടിയില്ല. ഇതേ തുടർന്ന് കടത്തിണ്ണയിലാണ് ഇദ്ദേഹം കിടന്നത്. പിറ്റേന്നു തന്നെ ഹോം ക്വാറന്റൈനിലേക്കും മാറി.
https://www.facebook.com/CollectorKKD/photos/a.1588800208023420/2641830259387071/?type=3
വാളയാർ വഴി ടാക്സിയിലായിരുന്നു ഇദ്ദേഹം എത്തിയത്. മെഡിക്കൽ ഷോപ്പിലും ആയുർവേദ ആശുപത്രിയിലും ചായക്കടയിലും പോയിട്ടുണ്ട്. രോഗ ലക്ഷണം പ്രകടമാക്കിയതിനെ തുടർന്ന് 14 നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ വ്യക്തിയുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈനിലാക്കി.
കേരളത്തിൽ കഴിഞ്ഞ ദിവസം 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ 101 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 497 പേര് ഇതുവരെ കൊറോണ വൈറസിൽ നിന്നും മുക്തി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക