സമൂഹത്തെക്കുറിച്ച് മനസില്‍ കരുതലുളള നടനാണ് മോഹന്‍ലാലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം അടുത്തിടെ നല്‍കിയത്. പ്രളയകാലത്തും ഇതുപോലെ സഹായം എത്തിക്കാന്‍ അദ്ദേഹം മറന്നില്ല. സഹജാതരെക്കുറിച്ചുളള അദ്ദേഹത്തിന്റെ കരുതലിന്റെ തെളിവായി ഇതിനെ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസാമാന്യ അഭിനയ പ്രതിഭയുളള സര്‍ഗധനനായ നടനാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ അഭിനയ കലയ്ക്ക് കേരളം നല്കിയ വിലപ്പെട്ട സമ്മാനം. ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞു. അതില്‍ ഏതെങ്കിലും ചിലത് എടുത്തുപറയുക എന്നത് ശ്രമകരമാണ്.
ഓരോ കഥാപാത്രവും അദ്ദേഹത്തിന്റെ അനന്യ സാധാരണമായ അഭിനയ സിദ്ധിയാല്‍ അനുഗ്രഹീതമായി. ഏതുകഥാപാത്രവും അനായാസം മോഹന്‍ലാലിന് വഴങ്ങുന്നതാണ് കണ്ടുവരുന്നത്. ഭാവം കൊണ്ടും രൂപം കൊണ്ടും ശബ്ദം കൊണ്ടും കഥാപാത്രങ്ങളെ ആസ്വാദക മനസില്‍ വരച്ചിടാന്‍ കഴിയുന്ന അസാധാരണ പാടവമാണ് മോഹന്‍ലാല്‍ ഇന്നോളം പ്രദര്ശിപ്പിച്ചിട്ടുളളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക