തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച മദ്യവില്‍പ്പന ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായുളള മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായി. ബെവ് ക്യൂ എന്നാണ് വെര്‍ച്വല്‍ ക്യൂവിന് വേണ്ടിയുളള ആപ്പിന്റെ പേര്. നാളെയും മറ്റന്നാളും ഇതിന്റെ ട്രയല്‍ റണ്‍ നടത്തും.
ആപ്ലിക്കേഷന്‍ നിലവില്‍ ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ അപ്ഡേറ്റ് ചെയ്യാനായി നല്‍കിയിരിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് അടക്കം എല്ലാ പ്ലാറ്റ്ഫോമിലും ആപ്പ് ലഭ്യമാകുമെന്ന് ബെവ്കോ അധികൃതര്‍ പറഞ്ഞു. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്പ് തയ്യാറാക്കിയത്.
ജിപിഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പില്‍ ഉപഭോക്താവിന്റെ ഏറ്റവും അടുത്തുളള ബാര്‍, ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങാനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിയാല്‍ ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വരെയാണ് മദ്യം ലഭിക്കുക. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ മാസ്ക് ധരിക്കണം. ബാറുകളില്‍ കൗണ്ടര്‍ വഴി ഇത്തരത്തില്‍ മദ്യം ബിവറേജിലെ വിലയ്ക്ക് വില്‍ക്കുമെങ്കിലും ബാറിലിരുന്നുളള മദ്യപാനത്തിന് അനുമതി നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക