പീലി വിടർത്തി നിൽക്കുന്ന മയിലുകളേക്കാൾ സൗന്ദര്യം മറ്റെന്തിനാണ്…ഇപ്പോഴിതാ പീലി വിടർത്തി റോഡിൽ നിറഞ്ഞ് നിൽക്കുന്ന ഒരു കൂട്ടം മയിലുകളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. രാജസ്ഥാനിലാണ് വാഹനത്തിന് കടന്നുപോകാൻ കഴിയാത്ത രീതിയിൽ റോഡിൽ മയിലുകൾ നിറഞ്ഞുനിൽക്കുന്നത്.
പീലിവിരിച്ചാടുന്ന ആൺമയിലുകളും പെൺമയിലുകളുമെല്ലാം റോഡിലൂടെ നടന്നുനീങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. ലോക്ക് ഡൗൺ ആയതിനാൽ റോഡികളിലൊന്നും ഇപ്പോൾ മനുഷ്യരില്ല. അതുകൊണ്ടുതന്നെ മൃഗങ്ങളെല്ലാം റോഡിലൂടെ ഇപ്പോൾ ഫ്രീയായി നടക്കുകയാണ്.അതേസമയം വീഡിയോ വൈറലായതോടെ ഇത്രയധികം മയിലുകളെ ഒന്നിച്ചു കാണുന്നത് ആദ്യായിട്ടാണെന്നാണ് മിക്കവരും ട്വിറ്ററിൽ കുറിച്ചത്.
മൃഗങ്ങളുടെ കൗതുകം നിറഞ്ഞതും രസകരമായതുമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടംനേടാറുണ്ട്. കുരങ്ങുകളെയും ആനകളെയും നായകളെയും പോലെത്തന്നെ കുറച്ചുനാളുകളായി സൈബർലോകത്ത് ഏറെ ശ്രദ്ധനേടുന്നവരാണ് മയിലുകളും.
സ്കൂൾ വരാന്തയിൽ സാമൂഹിക അകലം പാലിച്ച് വിശ്രമിക്കുന്ന മയിലുകളുടെ ചിത്രങ്ങളും, ഉയരത്തിൽ പറന്നുയരുന്ന മയിലുകളുടെ വീഡിയോയും ,വീട്ടിൽ എത്തി ജനലിൽ തട്ടിവിളിക്കുന്ന മയിലിന്റെ വീഡിയോയുമൊക്കെ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Amazing traffic jam by the national bird. Courtesy Vinod Sharma ji. pic.twitter.com/JcWA0YfKkH
— Parveen Kaswan, IFS (@ParveenKaswan) May 17, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക