ലോകമെമ്പാടും കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. റഷ്യയിൽ രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെയായി. ബ്രസീലിൽ 20,000 ത്തോളം പേർക്ക് പുതിയതായി രോഗം കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 888 പേരാണ് മരിച്ചത്. പെറുവിൽ ഒരു ലക്ഷത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
54,000 ത്തിലധികം കേസുകളുള്ള മെക്സിക്കോയിൽ മരണസംഖ്യ 5,666 ആയി. ചിലിയിൽ രോഗികളുടെ എണ്ണം 53,617 ആയി ഉയർന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒറ്റ ദിവസത്തിൽ 1,06,000 കേസുകളാണ് ലോകമെമ്പാടും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ മരിച്ചവരുടെ എണ്ണം 3.27 ലക്ഷത്തിലേറെയായി. ഇതിൽ ഏറിയ പങ്കും അമേരിക്കയിലും യുകെയിലുമാണ്.
ലോകത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ പതിനഞ്ചര ലക്ഷത്തിലധികം പേർക്ക് രോഗമുണ്ട്. 93,406 പേർ മരിച്ചു. യുകെയിൽ 35,786 പേരും ഇറ്റലിയിൽ 32,330 പേരും ഫ്രാൻസിൽ 28,135 പേരും സ്പെയിനിൽ 27,888 പേരും മരിച്ചു.
അമേരിക്കയ്ക്ക് പിന്നിൽ റഷ്യയിലും ബ്രസീലിലുമാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. ബ്രസീലിൽ 2.91ലക്ഷം പേർക്ക് രോഗമുണ്ട്.
യുകെയിൽ 2.49 ലക്ഷം പേർക്കും സ്പെയിനിൽ 2.32 ലക്ഷം പേർക്കും ഇറ്റലിയിൽ 2.27 ലക്ഷം പേർക്കും കൊവിഡ് പിടിപ്പെട്ടു. ആകെ 18.95 ലക്ഷം പേരുടെ രോഗം ഭേദമായി. അമേരിക്കയിൽ 2.94 ലക്ഷം പേരുടെയും ജർമനിയിൽ 1.56 ലക്ഷം പേരുടെയും രോഗം മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക